തിരുവനന്തപുരം: കാർ വാങ്ങാൻ ഗ്യാരന്റി നില്ക്കാൻ ഭാര്യവീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവിന്റെ തലയില്‍ മരക്കഷണം കൊണ്ടടിച്ച് ഭാര്യ.നരുവാമൂട് മച്ചേല്‍ അയ്യൻപുറ സാഗർവില്ല വീട്ടില്‍ പ്രസാദി (38) നാണ് മർദ്ദനമേറ്റത്. പ്രസാദിന്റെ തലയില്‍ 15 തുന്നലിട്ടു. സംഭവത്തിന് ശേഷം പ്രസാദിന്റെ ഭാര്യ ചിഞ്ചു ഒളിവില്‍ പോയി. 26ന് അർദ്ധരാത്രിയായിരുന്നു സംഭവം.ചിഞ്ചുവിന്റെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ പ്രസാദ് മുടക്കിയിരുന്നു. ഓണ സീസണില്‍ ഓഫർ ഉള്ളതിനാല്‍ കാർ വാങ്ങുന്നതിനായി ഈ പണം തിരികെ നല്‍കുകയോ അല്ലെങ്കില്‍ പുതിയ കാർ വാങ്ങാൻ ജാമ്യം നില്‍ക്കുകയോ വേണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍, ചിഞ്ചുവും കുടുംബവും ഇതിന് തയ്യാറായില്ല. ഇതാണ് തർക്കത്തിനിടയാക്കിയത്.പകല്‍ നടന്ന തർക്കം രാത്രിയിലാണ് മൂർച്ഛിച്ചത്. തുടർന്ന് പ്രസാദിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.