ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന ഘട്ടമെത്തിയപ്പോൾ ഭാരതം 16 സംസ്കാരങ്ങളുടെ സങ്കരമാണെന്നും അതിനാൽ 16 രാഷ്ടമായെങ്കിലും വിഭജിക്കണമെന്നും വാദിച്ച് ഭാരതത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരുമുണ്ടിവിടെയെന്ന് ഗോവാ ഗവർണർ പി. ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് ഹോട്ടൽ സൗത്ത് പാർക്കിൽ കേസരി സംഘടിപ്പിച്ച കട്ടിംഗ് ബ്രിഡ്ജ് കോൺക്ലേവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.