സുഹൃത്തിന്റെ പക്കല്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കട്ടപ്പന പൊലീസിൽ പിടിയിൽ

കട്ടപ്പന : സുഹൃത്തിന്റെ പക്കല്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കട്ടപ്പന പൊലീസിന്റെ പിടിയില്‍.ആശുപത്രി ആവശ്യത്തിനാണെന്ന വ്യാജേന കൈക്കലാക്കിയ വാഹനം തമിഴ്‌നാട്ടില്‍ എത്തിച്ചാണ് പ്രതികള്‍ പണയപ്പെടുത്തിയത്. 2022 ഫെബ്രുവരിയിലാണ് വെളളയാംകുടി സ്വദേശിയായ അരുണിന്റെ സ്വിഫ്റ്റ് കാര്‍ ഇയാളുടെ സുഹൃത്തായ പുളിയന്‍മല കുറ്റിയാനിക്കല്‍ വിഷ്ണു സുരേന്ദ്രന്‍ ( 28 ) വാടകയ്‌ക്കെടുത്തത്.തുടര്‍ന്ന് ഇയാള്‍ വാഹനം തമിഴ്‌നാട് കമ്പത്ത് എത്തിച്ച്‌ 60,000 രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു.ഒന്നാം പ്രതിയായ വിഷ്ണുവിന്റെ സഹായികളായ പുളിയന്‍മല സ്‌കൂള്‍മേട് ദേവി ഇല്ലം ശിവകുമാര്‍ മുരുകന്‍ ( 23 ) പുളിയന്‍മല ആനകുത്തി വെളുത്തേടത്ത് അനീഷ് രാജു ( 35 ) എന്നിവരും അറസ്റ്റിലായി.മാസങ്ങളായിഒളിവില്‍ കഴിഞ്ഞിരുന്ന വിഷ്ണുവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്ത് എറണാകുളത്ത് നിന്നാണ് പിടികൂടിയത്.ഇയാള്‍ക്കെതിരെ സമാനമായ ആറോളം പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × one =