തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനി ഓഫിസിലുണ്ടായ വൻ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ചു.സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (34) ഓഫിസില്‍ എത്തിയ മറ്റൊരാളുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ മുകള്‍ നിലയില്‍ പ്രവർത്തിച്ച ഇൻഷുറൻസ് കമ്ബനിയുടെ ഓഫിസ് പൂർണമായി കത്തിനശിച്ചു. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.