വിജയൻ വിശ്വനാഥിൻ്റെ മൗനമേഘം കവിതാ സമാഹാരം പ്രകാശനം ചെയ്തു. തിരുവനന്തപുരം: ചിറയിൻകീഴ് വിജയൻ വിശ്വനാഥൻ രചിച്ച്, പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച മൗനമേഘം എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം പ്രസ്സ് ക്ലബ്ബിൽ നടന്നു. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പ്രൊഫസർ. എം. ചന്ദ്രബാബുവിന് പുസ്തകം നൽകി പ്രകാശനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ, സാഹീതി സല്ലാപം പ്രസിഡൻ്റ് എൻ.ആർ.സി നായർ, കെ.എൻ.ഷാജികുമാർ, പ്രീത ഡാനിയേൽ, ലക്ഷി സന്തോഷ്, ഒ.പി. വിശ്വനാഥൻ, എൽ.ആർ. വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.