മലപ്പുറം: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വിളമ്പിയ ഉച്ചഭക്ഷണത്തില്‍ പുഴു. പൊന്നാനി എം ഇ എസ് കോളേജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.ഊണ് കഴിക്കുന്നതിനിടയിലാണ് ഒരു വിദ്യാർത്ഥിനി പ്ലേറ്റില്‍ പുഴുവിനെ കണ്ടത്.ചോറിനൊപ്പം വിളമ്പിയ അവിയലിലോ കറിയിലോ ആണ് പുഴു കിടന്നതെന്ന് വിദ്യാർത്ഥിനികള്‍ പറയുന്നു. സംഭവം വിദ്യാർത്ഥികള്‍ മൊബൈലില്‍ വീഡിയോ പകർത്തി പുറത്തുവിടുകയും ചെയ്തു. മൂന്ന് വിദ്യാർത്ഥികള്‍ക്കാണ് പുഴു ലഭിച്ചത്. മാസങ്ങള്‍ക്ക് മുൻപ് ഇവിടെ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. അന്നും വലിയ പ്രതിഷേധങ്ങള്‍ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് കോളേജിനെതിരെ ഉയർന്നിരുന്നു.പ്രശ്നത്തില്‍ കോളേജ് അധികൃതർ ഇടപെടുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.