വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിളയില്‍നിന്ന് നാല് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പശ്ചിമ ബംഗാള്‍ സ്വദേശി സുജിത് ദാസ് (45) ആണ് പിടിയിലായത്. വിപണിയില്‍ നാല് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.ഓണത്തോടനുബന്ധിച്ച് എക്സൈസ് വിഭാഗം പയറ്റുവിളയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗില്‍ കഞ്ചാവുമായി സുജിത് ദാസിനെ പിടികൂടിയത്.