കൊച്ചി : പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കവെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരന് ദാരുണാന്ത്യം. വൈക്കം തലയാഴം സ്വദേശി ലതീഷ് ബാബു (45) ആണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ കാറോടിച്ച ഉദയംപേരൂര്‍ സ്വദേശി വിനോദ് (52)നെ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.ടോറസ് ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റാന്‍ ലിവറുമായി എത്തിയതായിരുന്നു ലതീഷ്. ടയര്‍ മാറ്റാനുള്ള ശ്രമത്തിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ലതീഷ് മരിച്ചു.