ലഖ്നോ: ഉത്തർപ്രദേശിലെ കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ ചത്ത തവളയുടെ കാല്‍. പ്രദേശത്തെ സാമാന്യം തിരക്കുള്ള കടയില്‍ നിന്നാണ് താൻ നാല് സമൂസകള്‍ പാർസല്‍ വാങ്ങിയതെന്നും വീട്ടിലെത്തി കഴിക്കാൻ നോക്കിയപ്പോഴാണ് ഒന്നിനകത്ത് തവളയുടെ കാല് കണ്ടതെന്നും ന്യായ് ഖണ്ഡില്‍ താമസിക്കുന്ന അമൻ കുമാർ പറഞ്ഞു.തവളക്കാലുള്ള സമൂസയുടെ വിഡിയോയും ഇദ്ദേഹം പങ്കുവെച്ചിരുന്നു.അതിനു ശേഷമാണ് അമൻ കടയുടമക്കെതിരെ പരാതി നല്‍കിയത്. പൊലീസിനെയും വിവരം അറിയിച്ചതായും അമൻ വ്യക്തമാക്കി. പൊലീസ് കടയിലെത്തിയപ്പോള്‍ കടയുടമയും അമൻ അടക്കമുള്ള ഏതാനും ആളുകളും വാക്തർക്കത്തിലേർപ്പെട്ടതാണ് കണ്ടത്. തുടർന്ന് കടയുടമ രാംകേഷിനെതിരെ പൊലീസ് നടപടിയെടുത്തു.
കൂടാതെ ഭക്ഷ്യസുരക്ഷ വിഭാഗവും സ്ഥലത്തെ കടയിലെ സമൂസയുടെ സാംപിളുകള്‍ ശേഖരിച്ചു. കടയുടമക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.