മലപ്പുറം: തിരൂരില്‍ 45 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബില്‍ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. ബാംഗളൂരില്‍ നിന്നാണ് ഈ സംഘം എംഡിഎംഎ വില്പനക്കായി എത്തിച്ചത്. തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും കേന്ദ്രീകരിച്ച് വില്‍പന നടത്തുവാനാണ് രാസ ലഹരി കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.