തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ലിഫ്റ്റ് ബ്രാൻഡായ നിബവ് ലിഫ്റ്റ്സ് അത്യാധുനിക സാങ്കേതിവിദ്യയോടു കൂടിയ സീരീസ് 4 ഹോം ലിഫ്റ്റുകൾ കേരളത്തിൽ അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം വേറിട്ട് നിൽക്കുന്ന രൂപകൽപ്പനയിലും മികച്ച ഫീച്ചറുകളിലുമെത്തുന്ന സീരീസ് 4 ഹോം ലിഫ്റ്റുകൾ കേരളത്തിലെ ഉപഭോക്തക്കൾക്ക് പുതിയ ആഡംബര അനുഭവം നൽകുന്നതാണ്. എഐ ക്യാബിൻ ഡിസ്പ്ലേ, സ്വയംപ്രവർത്തിക്കുന്ന എൽഒപി ഡിസ്പ്ലേ, സുഗമമായ ലാൻഡിങ് സാധ്യമാക്കുന്ന മികച്ച പ്രവർത്തന കാര്യക്ഷമതയുള്ള ലിഡാർ 2.0 ടെക്നോളജി തുടങ്ങിയവയുള്ള നിബവ് സീരീസ് 4 ലിഫ്റ്റുകൾ ഹോം എലിവേറ്റർ രംഗത്ത് വിപ്ലവമാണ്. മിഡ്നൈറ്റ് ബ്ലാക്ക് പതിപ്പിൽ ലഭിക്കുന്ന ഈ ലിഫ്റ്റ് ഏറ്റവും കൂടുതൽ വിശാലതയുള്ള എയർ ലിഫ്റ്റ് കൂടിയാണ്. ആംബിയന്റ് ലൈറ്റിങ്, ന്യൂസിലാൻഡ് വൂൾ കാർപ്പെറ്റ്, സ്റ്റാർലൈറ്റ് സീലിങ്, ലെതർ ഫിനിഷിലുള്ള ഇന്റീരിയർ എന്നിവയും ഈ ലിഫ്റ്റിന്റെ സവിശേഷതയാണ്.
വീട്ടുടമകൾക്കായി ഏറ്റവും നൂതനമായ ഹോം ലിഫ്റ്റുകൾ എത്തിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. സമാനതകളില്ലാത്ത ആഡംബരവും സൗകര്യങ്ങളുമായാണ് സീരീസ് 4 ഹോം ലിഫ്റ്റുകളെത്തിയിരിക്കുന്നത്. വീടിന്റെ അകത്തളങ്ങൾക്ക് പ്രൗഢി കൂട്ടാൻ ടെക്നോളജിക്കും ഡിസൈനിനും തുല്യപ്രധാന്യം നൽകിക്കൊണ്ടാണ് ഇതൊരുക്കിയിരിക്കുന്നത്. സുരക്ഷതിത്വത്തിനും ഗുണമേന്മയ്ക്കും പേരുകേട്ട ബ്രാൻഡാണ് നിബവ്. സീരീസ് 4 ഹോം ലിഫ്റ്റുകളുടെ വരവോടെ സമാനതകളില്ലാത്ത ഗുണമേന്മയുമായി പുതിയ മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങൾ. ഇത് വീട്ടുടമകൾക്ക് തീർച്ചയായും പ്രയോജനപ്പെടും, നിബവ് ലിഫ്റ്റ്സ് സ്ഥാപകനും സിഇഒയുമായ വിമൽ ബാബു പറഞ്ഞു.