തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള നാളികേരത്തില്‍ നിര്‍മിക്കുന്ന പ്രീമിയം നാളികേര ഉല്‍പ്പന്നങ്ങള്‍ കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസിന്റെ പ്രത്യേകതയാണ്. കെഎല്‍എഫിന്റെ കൊക്കോനാഡ് ഡെസിക്കേറ്റഡ് കോക്കനട്ട് രുചിവിഭവങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേകം തയാറാക്കിയതാണ്.
കെഎല്‍എഫിന്റെ ഡെസിക്കേറ്റഡ് കോക്കനട്ട് കൊഴുപ്പ് കുറഞ്ഞതും രുചികരവുമാണ്.
കെഎല്‍എഫിന്റെ ഡെസിക്കേറ്റഡ് കോക്കനട്ട് ഉല്‍പന്നത്തിന് ദക്ഷിണേന്ത്യന്‍ വിപണികളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുറഞ്ഞ കൊഴുപ്പ്, സസ്യാഹാരം, ഗ്ലൂറ്റന്‍ രഹിത ബദല്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഞങ്ങളുടെ ഉല്‍പ്പന്നം വേറിട്ടുനില്‍ക്കുന്നു. കുറഞ്ഞ സമയത്തില്‍ രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യാവിഭവങ്ങളൊരുക്കാന്‍ സഹായകരവുമായിരിക്കുമെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസിന്റെ ബിസിനസ് ഹെഡ് ജോര്‍ജ്ജ് ജോണ്‍ അഭിപ്രായപ്പെട്ടു.