തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില കുറയുന്നത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760 രൂപയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. അന്തരാഷ്ട്ര സ്വർണവിലയും റെക്കോർഡ് വിലയിലാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങള്‍ രൂക്ഷമാകുന്നതാണ് വില ഉയരാനുള്ള കാരണം. പശ്ചിമേഷ്യയില്‍ വെടിനിർത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്‌ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്.