തിരുവനന്തപുരം :- നവരാത്രി പൂജക്കായി അനന്ത പുരിയിലേക്ക് ഘോഷ യാത്ര ആയി എത്തുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് ഇഞ്ചി വിളയിൽ വച്ച് ജയകേസരി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകും. ജയകേസരി പാറശ്ശാല ബൂറോ ചീഫ് രാജേഷ് പോറ്റി യുടെ നേതൃ ത്വത്തിൽ ആണ് സ്വീകരണം നൽകുന്നത്. നൂറിലധികംഭക്തജനങ്ങൾ ഈ സ്വീകരണത്തിൽ പങ്ക് ചേരും. നിറപറയും, നിലവിളക്കും വച്ച് ഭക്തി നിർഭരമായ സ്വീകരണം നൽകുന്ന ചടങ്ങിനോടൊപ്പം ഘോഷ യാത്രയിൽ പങ്കെടുക്കുന്ന എല്ലാ ഭക്ത ജനങ്ങൾക്കും ശീ തളപാനീയ വിതരണവും ഉണ്ടാകും.