മലബാർ ദേവസ്വം സമഗ്ര നിയമപരിഷ്കരണം ഉടൻ നടപ്പിലാക്കുക ആവശ്യപ്പെട്ട് സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

തിരുവനന്തപുരം : മലബാർ ദേവസ്വം സമഗ്ര നിയമപരിഷ്കരണം ഉടൻ നടപ്പിലാക്കുക ആവശ്യപ്പെട്ട് സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. 1951 ൽ നിലവിൽ വന്ന HR ആന്റ് CE നിയമം അനുസരിച്ചാണ് ഇന്നും മലബാർ ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങളുടെ സമഗ്രമായ പുരോഗതിക്കും ജീവനക്കാർ വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം കാണണമെങ്കിൽ സമഗ്രമായ നിയമപരിഷ്കരണം നടത്തിയേ മതിയാവൂ മലബാർ ദേവസ്വം സമഗ്ര നിയമപരിഷ്കരണം ഈ വരുന്ന നിയമസഭാസമ്മേളനത്തിൽ നടപ്പിലാക്കണമെന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശിക മുഴുവനായും വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഈ സമരം സെക്രട്ടിയേറ്റിന് മുന്നിൽ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ: ജയൻ ബാബു , പി. ശ്രീകുമാർ ( സംസ്ഥാന ട്രഷറർ , പി.രാമദാസ് , എന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 2 =