മകളുടെ വിവാഹദിനത്തില്‍ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

കോട്ടയം: മകളുടെ വിവാഹദിനത്തില്‍ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്‌മിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തില്‍ മരിച്ചത്.വാഴൂർ പതിനേഴാംമെെലില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. മകളുടെ വിവാഹ ശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.വാഴൂർ പതിനേഴാംമെെല്‍ ഇളമ്പള്ളിക്കവല വളവില്‍ വച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹെെവേയില്‍ നിന്നും മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഷീനയുടെ ഭർത്താവ് ഷംസുദീനും മകൻ നെബിൻ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 − 2 =