ഉറങ്ങി കിടന്ന ഭാര്യയെ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തി ഭർത്താവ്; പ്രതി പൊലീസ് പിടിയിൽ

കാസർകോട്: അമ്പലത്തറയില്‍ ഉറങ്ങി കിടന്ന ഭാര്യയെ ഭാര്യയെ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തി ഭർത്താവ് പൊലീസില്‍ കീഴടങ്ങി.കണ്ണോത്ത് കക്കാട് ദാമോദരനാണ് ഭാര്യ ബീനയെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ബീനയെ ദാമോദരൻ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബീനയുടെ മരണം ഉറപ്പിച്ചതിന് ശേഷമാണ് ദാമോദരൻ രാവിലെ അമ്ബലത്തറ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. സ്റ്റേഷനില്‍ കീഴടങ്ങുന്നതിന് മുൻപ് കൊലപാതക വിവരം ഡല്‍ഹിയിലുള്ള മകനെയും ബന്ധുവിനെയും വിളിച്ചറിയിച്ചു. ബീനയും ദാമോദരനും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് നാട്ടുകാരും പറയുന്നു. ഇവരുടെ ഏക മകൻ വിശാല്‍ ഡല്‍ഹി മൊബൈല്‍ ടെക്നീഷ്യനാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 + 15 =