കമലേശ്വരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ രക്ഷകർത്താക്കൾക്കാണ് സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മക്കളെ അറിയാൻ മക്കൾക്കൊപ്പം വളരാൻ എന്ന ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചത്.
ഇടം വലം ചേർത്ത് പിടിക്കുന്ന തങ്ങളുടെ കുട്ടികളെ അറിയുവാനും അവരോടൊപ്പം സഞ്ചരിക്കുവാനും നല്ലൊരു നാളെയ്ക്കായി പ്രകാശത്തിന്റെ തിരി തെളിയിക്കാനുള്ളതായിരുന്നു ക്ലാസ്സ്. കരിയർ ഗെയിഡൻസ് ആന്റ് അഡോളസെൻസ് കൗൺസിലും അധ്യാപകനുമായ വിശ്വദാസ് ക്ലാസെടുത്തു. പ്രിൻസിപ്പൽ സിന്ധു, സൗഹൃദ ക്ലബ് കോർഡിനേറ്ററും അധ്യാപികയുമായ അഖില മറ്റ് അധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.