പാലക്കാട് ഒറ്റപ്പാലം മായന്നൂര്‍ പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഒറ്റപ്പാലം റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു.മായന്നൂര്‍ സ്വദേശി 32 കാരിയായ കൃഷ്ണ ലതയാണ് മരിച്ചത്.
സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചു ഗുരുതര പരിക്കേറ്റു ചികില്‍സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൃഷ്ണ ലത സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ റോഡരികിലെ ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറിയിരുന്നു.