തളിപ്പറമ്പ്: ചന്ദനക്കടത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രധാനി അടക്കം ഏഴുപേരെ ചന്ദന മുട്ടികളും ചീളുകളും സഹിതം വനംവകുപ്പ് പിടികൂടി.തളിപ്പറമ്ബ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അരവൻചാല്‍ കൂവപൊയില്‍ സ്വദേശികളായ താഴത്തെപുരയില്‍ സവീൻ വിശ്വനാഥൻ (25), അരവൻചാല്‍ ഇട്ടപുറത്ത് ഹൗസില്‍ ചന്ദ്രൻ (62), പാണപുഴ വയല്‍വീട്ടില്‍ ബാലകൃഷ്ണൻ (48) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്. ചന്ദനക്കടത്ത് ഇടനിലക്കാരനായ ഓലയമ്പാടി പെരുവാമ്പയിലെ പി.വി.നസീർ (43), പെരുന്തട്ട യിലെ വത്സൻ രാമ്പേത്ത് (43), എം.ചിത്രൻ (42), കൂവപ്രത്ത് ശ്രീജിത്ത് (37) എന്നിവരെ ചൊവ്വ ഉച്ചയോടെയും പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് 18 കിലോഗ്രാം ചീളുകളും 2.600 കിലോഗ്രാം ചന്ദനമുട്ടികളും പിടികൂടി.