(അജിത് കുമാർ. ഡി )
മിക്സ്ചറിലും അപകടകാരി ആയ രാസവസ്തു ജാഗ്രതൈ . നാം സർവ്വസാധാരണയായി പ്രായഭേദമന്യേ ഉപയോഗിക്കുന്ന ഒന്നാണ് മിക്സ്ചർ വൈകുന്നേരങ്ങളിലെ ചായകുടിയിൽ ഒഴിച്ചു കൂടാത്ത ഒന്നാണ് മിക്സ്ചർ എരിവും പുളിയും ഉള്ളത് കൊണ്ടു കുട്ടികൾക്ക് വരെ വളരെ ഇഷ്ടമാണ് മിക്സ്ചർ പലപ്പോഴും ട്യൂഷസ് പോകുമ്പോൾ കൊച്ചുകുട്ടികൾക്ക് ടിഫിൻ ബോക്സിൽ മിക്സ്ചർ കാണുന്നു എന്നാൽ മിക്സ്ചറിലും അപകടരമായ രാസവസ്തു ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത് ഏവരിലും ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. മിക്സ്ചറിൽ കളർ കുട്ടുന്നതിനായി ടാട്രസിൻ വ്യാപകമായി ചേർക്കുന്നുണ്ടന്നുള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ടാട്രസിൻ എന്ന രാസപ്രദാർത്ഥം മനുഷ്യ ശരീരത്തിനുള്ളിൽ ചെന്നാൽ അലർജി ഉണ്ടാക്കും എന്നതാണ് ഇതിന്റെ ദൂഷ്യവശം ടാട്രസിൻ പെർമിറ്റഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് . ഫുഡ് സേഫ്റ്റി അനുവാദം നൽകിയിട്ടില്ല. കോഴിക്കോട് , മലപ്പുറം എന്നിവിടങ്ങളിലാണ് മിക്സ്ചറിൽ കൂടുതലും രാസവസ്തുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉള്ളത്. സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യ സുരക്ഷ വകുപ്പ് ഇക്കാര്യത്തിൽ ജാഗ്രത പാലിച്ച് ബേക്കറികളിലും മിക്സ്ചർ നിർമ്മാണ കേന്ദ്രങ്ങളിലും ശക്തമായ പരിശോധന നടത്തണമെന്നും ഇത്തരം കളർ ഉണ്ടാക്കുന്നതിന് ചേർക്കുന്ന രാസ്തവസ്തുകൾ കണ്ടെത്തി അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.