എറണാകുളം: ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന.അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.മൃതദേഹങ്ങള്‍ വൈദ്യ പഠനത്തിനായി നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു. കക്കാട് സ്കൂളിലെ അധ്യാപകൻ രഞ്ജിത്ത് ഭാര്യ രശ്മി, രണ്ട് മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ചോറ്റാനിക്കര പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.