പരിശീലനത്തിലൂന്നിയുള്ള പുതിയ കോഴ്സുകൾക്ക് കാർഷിക കോളേജിൽ തുടക്കമായി

വെള്ളായണി കാർഷിക കോളേജിൽ കാർഷിക വിദ്യാർത്ഥികൾക്കായി കർഷകരോടൊപ്പം കൃഷിയിടങ്ങളിൽ നിന്നും പ്രായോഗിക പരിശീലനത്തിൽ അധിഷ്ഠിതമായ കൃഷിഭവന്‍ അറ്റാച്ച്മെന്റ് (KBA) കോഴ്സിന്റെയും കാർഷിക വിജ്ഞാന വ്യാപന മേഖലയിൽ ജോലി സാധ്യത നൽകുന്ന പിജിഡിഎഇഎം (പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്) പ്രോഗ്രാമിന്‍റെയും ഔദ്യോഗിക ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ഐഎഎസ് നിർവഹിച്ചു. കാർഷിക മേഖലയിൽ പ്രായോഗിക പരിശീലനം നൽകുന്ന ഒരു കോഴ്സ് പ്രോഗ്രാം എന്ന നിലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്ന് ഡോ. അദീല അബ്ദുള്ള അറിയിച്ചു. കാർഷിക സർവ്വകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. റോയ് സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ, കാർഷിക വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ അലൻ തോമസ് സ്വാഗതം ആശംസിച്ചു. സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. തോമസ് ജോർജ്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. റഫീക്കർ എം, പിജിഡിഎ ഇഎം കോഴ്സ് ഡയറക്ടർ ഡോ. ഗോപിക സോമനാഥ് എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം ജില്ലയിലെ വിവിധ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കാർഷിക കോളേജ് അധ്യാപകരും ബ്ലോക്ക് തല കാർഷിക വിജ്ഞാനകേന്ദ്രങ്ങളുടെ നോഡൽ ഓഫീസർമാരും വിദ്യാർത്ഥികളും ചേർന്നുകൊണ്ട് നടത്തിയ കൺസൾട്ടറ്റേറ്റീവ് ശില്പശാലയിൽ നിന്നും ക്രോഡീകരിച്ച പ്രവർത്തന മാർഗനിർദേശങ്ങളെ അധികരിച്ചാണ് പുതിയതായി ആരംഭിക്കുന്ന പ്രായോഗിക കോഴ്സ് എന്ന നിലയിൽ കൃഷിഭവൻ അറ്റാച്ച്മെന്റിന്റെ പാഠ്യ പരിപാടികൾ നടപ്പിലാക്കുന്നത്. കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗത്തിൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന മറ്റൊരു നൂതന കോഴ്സ് ആയ പിജിഡിഎ ഇഎം പ്രോഗ്രാം, ജോലിക്കായി തയ്യാറെടുക്കുന്നവർക്കും സർവീസിലുള്ള കാർഷിക ഓഫീസർമാർ, കാർഷിക അസിസ്റ്റന്റുമാർ മുതലായവർക്കും ജോലി സംബന്ധമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ഒരു മികച്ച പ്രോഗ്രാം ആണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − 7 =