കവിതാ കലാ സാഹിത്യ വേദിയുടെ ഗാന്ധി സ്മൃതി പുരസ്‌കാരം ഗാന്ധിജി സമദർശൻ ഫൌണ്ടേഷൻ ദേശീയ സെക്രട്ടറി ശ്രീ വേണു ഹരിദാസ് കോഴിക്കോട് നടന്ന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി.
ഗ്രന്ഥശാലകളുടെ പുസ്തകശേഖരം വിപുലീകരിക്കുന്ന ഗാന്ധിജി സമദർശൻ ഫൗണ്ടേഷന്റെ ‘അക്ഷരശ്രീ’ പദ്ധതിയിലേക്കുള്ള പുസ്തകങ്ങളും പ്രസ്തുത ചടങ്ങിൽ വച്ച് സ്വീകരിച്ചു.
കവിതാ കലാ സാഹിത്യ വേദിയുടെ അധ്യക്ഷയും പ്രശസ്ത എഴുത്തുകരിയുമായ ബദരി പുനലൂരിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കലാ സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖരോടൊപ്പം ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ പ്രവർത്തകരായ
ബാബു പള്ളിക്കൽ, കുന്നത്ത് ചന്ദ്രൻ, വി.പി മൊയ്തീൻകുട്ടി, എം കെ ഇബ്രാഹിം കുട്ടി, ഡോ. ലൈലാ ബീഗം, പ്രവാസി പ്രതിനിധി മൊയ്തീൻകുട്ടി, വി പി. ഹുസൈൻ ഹാജി, സമീറ
എന്നിവർ പങ്കെടുത്തു.
അക്ഷരശ്രീ പദ്ധതിയിലൂടെ, ഫൗണ്ടേഷന്റെയും വനിതാ കൂട്ടായ്മയുടെയും സംയുക്ത സംരംഭമായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ വനിതകൾക്ക് മാത്രമായി ‘വായനാകൂട്ടം’ രൂപീകരിക്കുമെന്ന് ശ്രീ. വേണു ഹരിദാസ് അറിയിച്ചു.