സംസ്ഥാനത്ത് ഇന്ന് ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഒക്ടോബര്‍ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.കേരളതീരത്ത് കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ തീരപ്രദേശത്തും താഴ്ന്ന ഭാഗങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മാറി താമസിക്കേണ്ട സാഹചര്യം വന്നാല്‍ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.