കരുനാഗപ്പള്ളി: വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവിനെ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആയണിവേലികുളങ്ങര ചെന്നിറവിളയില്‍ അന്‍വര്‍ എന്ന മുഹമ്മദ് (22) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം കൊല്ലം സിറ്റി പരിധിയില്‍ നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ കരുനാഗപ്പള്ളിയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ്.
കരുനാഗപ്പള്ളി തറയില്‍മുക്കില്‍നിന്ന് സംശയാസ്പദമായി കണ്ട ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് മോഷ്ടാവ് പിടിയിലായത്.
,