ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അർപ്പിത് എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ ദുറാവു, നിഷു, രവീന്ദ്ര കുമാർ രജക് എന്നിവരാണ് പിടിയിലായത്. ദുറാവുവിന്‍റെ സഹോദരിയുമായുണ്ടായിരുന്ന അടുപ്പത്തെ തുടർന്നാണ് അർപ്പിതിനെ ആറംഗ സംഘം മർദിച്ചത്.ജഗത്പുരി ഏരിയയില്‍ വച്ചാണ് ആക്രമികള്‍ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ അർപ്പിതിനെ ഹെഡ്‌ഗേവാർ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് അയച്ചു.
എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം വയറുവേദന അനുഭവപ്പെട്ട അർപ്പിതിനെ വീണ്ടും ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.