ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവ സമയം വീട്ടില്‍ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം.അപകടത്തില്‍ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.