ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയിൽ

തൊടുപുഴ: ബൈക്കില്‍ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയിലായി. മയക്കുമരുന്നുകള്‍ക്കെതിരെയുള്ള സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തില്‍ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രി വാഹന പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കില്‍ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്.തൊടുപുഴ കുമ്ബംകല്ല് കണ്ടത്തിന്‍ കരയില്‍ വീട്ടില്‍ മാഹിന്‍ സുധീര്‍ (19), ഇടവെട്ടി മരുതുങ്കല്‍ വീട്ടില്‍ മാഹിന്‍ നൗഷാദ് (22 ), കുമ്പംകല്ല് മണല്‍പറമ്പില്‍ മുഹമ്മദ് ഹസീബ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് ഇടപാടുകളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ വിശദ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × three =