(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- സംസ്ഥാനത്തു ക്ഷേത്രങ്ങളുടെ പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ചും, പൊതു വിപണന മേഖലയിലും വിളക്കെണ്ണ, നെയ്യ് എന്ന പേരിൽഉത്സവസീസൺ ലാ ക്കാക്കി വിൽപ്പനക്കായി വരുന്ന വിളക്കെണ്ണയും, നെയ്യിലും വ്യാപകമായി ഹോട്ടൽ വേസ്റ്റ് എണ്ണയും, നെയ്യെന്ന പേരിൽ മൃഗ കൊഴുപ്പു കലർന്നതായിട്ടുള്ള ഉത്പ്പന്നങ്ങൾ വരുന്നതായി പരക്കെ ആക്ഷേപം ഉയർന്നിരിക്കുന്നു. അമിത ലാഭത്തിനു വേണ്ടി യാണ് അമ്പല പരിസരങ്ങളിൽ ഇത്തരം സാധനങ്ങൾ കച്ചവടക്കാർ വിൽപ്പന നടത്തുന്നത്. ക്ഷേത്രങ്ങളിൽ ഭ ഗവാന് നടക്കുവക്കാനായി മിക്കവാറും വാങ്ങിച്ചു വയ്ക്കുന്ന വിളക്കെണ്ണയും, നെയ്യും ശുദ്ധ മായാതാണോ എന്ന് ആരും ശ്രദ്ധിക്കാറില്ല. വിളക്കെണ്ണ എന്ന പേരിൽ ഹോട്ടൽ വേസ്റ്റ് എണ്ണയും, നെയ്യ് എന്ന പേരിൽ മൃഗങ്ങളുടെ കൊഴുപ്പു കലർന്നതായ നെയ്യ് ഉത്പന്നങ്ങളും ആണ് ഭകതർക്ക് ലഭിക്കുന്നത്. ഇത്തരം മായം കലർന്ന വസ്തുക്കൾ ഭഗവാന് നടക്കു വക്കുന്നത് വഴി പരിസര മലിനീകരണം, അവ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും എന്ന് പലരും അറിയുന്നില്ല. ഇത് ഈശ്വര്യത്തിന് പകരം കൊടും ദോഷം വരുത്തി വക്കുക ആണെന്നാണ് പരക്കെ ഉള്ള അഭിപ്രായം. അനന്ത പുരിയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നായതും
തലസ്ഥാന നഗര ഹൃദയമധ്യത്തിൽ ഉള്ള പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രപരിസര പ്രദേശങ്ങളിൽ ഇത്തരം എണ്ണകളും, നെയ്യും പൂജ ആവശ്യത്തിനു നടക്കു ഭക്തർ സമർപ്പിക്കുന്നതായി ശ്രദ്ധ യിൽ പെട്ടതിനെ തുടർന്നു അവർ ഒരു സർക്കുലർ ഭക്ത ജനശ്രദ്ധയ്ക്ക് എന്ന പേരിൽ പുറത്തിറക്കിയതായി അറിയുന്നു. ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ്, എണ്ണ എന്നിവയിൽ ഭക്ഷ്യ സുരക്ഷക്കായി സർക്കാർ സാക്ഷ്യപ്പെടുത്തിയ ഫുഡ് മാർക്ക് ഉണ്ടെന്നു ബോധ്യ പെടുത്തണം എന്നും, ഫുഡ് മാർക്ക് ഇല്ലാത്ത ഒരുവസ്തുവും ക്ഷേത്രപൂജകൾക്കോ, മറ്റു ആവശ്യത്തിനോ ഉപയോഗിക്കുകയോ, സ്വീകരിക്കുകയോ ചെയ്യില്ലെന്ന് അറിയിപ്പായി നൽകിയിരിക്കുകയാണ്. ഇത്തരംരീതിയിലുള്ള അനധികൃത കച്ചവടങ്ങൾ തലസ്ഥാനത്തെ എല്ലാ വൻകിട ക്ഷേത്രപരിസരങ്ങൾ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു തീരുമാനം വളരെ സ്വാഗതം ചെയ്യുന്നതോടൊപ്പം ദേവസ്വം ബോർഡും, ആറ്റുകാൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റുകളും ഈ ഒരു തീരുമാനം ഉടനടി നടപ്പിലാക്കണം എന്നും പൂജ ദ്രവ്യങ്ങളുടെ പരിശുദ്ധതയിലൂടെ ഭക്ത ജന ങ്ങളുടെയും, ക്ഷേത്രത്തിന്റെ യും ഐശ്വര്യം നില നിർത്തേണ്ട അവസ്ഥയിലേക്ക് നീങ്ങണ്ടതാണ്.