പാലക്കാട്: നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ച് രണ്ട് മരണം. പാലക്കാട് കൊപ്പത്ത് ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന (43), സജ്നയുടെ ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.