അഞ്ചാലുംമൂട്: അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ആശ്രാമം ഉളിയക്കോവില്‍, കടവൂർ ഭാഗത്ത് കുതിരക്കടവ്, മുട്ടത്തുമൂല എന്നിവിടങ്ങളിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.ഞായറാഴ്ച രാവിലെയോടെയാണ് വലിയ തോതില്‍ മത്സ്യങ്ങള്‍ ചത്ത് കരയിലേക്ക് അടിയാൻ തുടങ്ങിയത്. ഇതുകാരണം കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങിയത് കായലിന്റെ വശങ്ങളിലെ താമസക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ചത്ത മത്സ്യങ്ങളെ കൊല്ലം കോർപറേഷൻ അധികൃതരുടെ നേതൃത്വത്തില്‍ കായലില്‍നിന്ന് കോരി മാറ്റി കുഴിച്ചുമൂടി. ഫിഷറീസ് വിഭാഗം വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വന്നാലേ കാരണം അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.