തിരുവനന്തപുരം :- ആയൂർവേദത്തിന്റെ തനിമ ചോരാ തെയും, തനതു ഔഷധ കൂട്ടുകൾ ശാസ്ത്രീ യമായ രീതിയിൽഒരുമിപ്പിച്ചു സീക്രട് ഹുസ് ആദ്യഉത്പ്പന്നം മാർക്കറ്റിലേക്ക് എത്തുന്നു. വ്യവസായ മന്ത്രി പി. രാജീവ് ബുധനാഴ്ച ഉച്ചക്ക് 2.30 മണിക്ക് മസ്കറ്റ് ഹോട്ടലിലെ സിംഫ ണി ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുറത്തി റക്കുന്നു.
ആയുർവേദ കോസ്മാറ്റോളജി രംഗത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.അനില, ഡോ.ഗൗരി എന്നിവരുടെ നിരന്തരമായ ഗവേഷണ ഫലത്തിൽ നിന്നു ഉളവായ ഉത്പന്നങ്ങളാണ് ഈ സംരംഭത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. സീക്രെട് ഹ്യൂസ് ഉത്പന്നങ്ങളുടെ പ്രധാന സവിശേഷത എന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ചർമത്തിന്റെ വ്യത്യസ്തത തിരിച്ചറിഞ്ഞു ഇരുവർക്കും വേണ്ടി പ്രത്യേകം ഉത്പന്നങ്ങൾ ഗവേഷനടിസ്ഥാനത്തിൽ തയ്യാറാക്കി വ്യത്യസ്ത ശ്രേണികളാക്കി മാർക്കറ്റിൽ എത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യകത.
ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരായ ഡോ. പി. വി. ഉണ്ണികൃഷ്ണൻ (k-DISC), ശ്രീ. ചുമ്മാ. പദ്മകുമാർ (KMTC), ഡോ. ജെ. ഹരീന്ദ്രൻ നായർ (പങ്കജ കസ്തുരി ) ശ്രീമതി. രശ്മി മാക്സിം ( മീഡിയ പ്രഫഷണൽ ) എന്നിവരുടെ മഹാനിയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.
ഡോക്ടർമാരായ അനില, ഗൗരി, എം. ടി. ഷുക്കൂർ ( ലൈഫ് എഞ്ചിനീയറിംഗ് അക്കാഡമി ) തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്