പത്തനംതിട്ട: ശ്രീചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയിക്കും. നാളെയാണ് ശ്രീചിത്തിര ആട്ടത്തിരുനാള്‍.
തിരുനാള്‍ ദിവസത്തെ പൂജകള്‍ക്ക് ശേഷം രാത്രി 10ന് നട അടയ്‌ക്കും. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ടാണ് ശബരിമലയില്‍ ശ്രീചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ നടക്കുന്നത്. മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ക്ഷേത്രനട നവംബര്‍ 15ന് വീണ്ടും തുറക്കും.