തിരുവനന്തപുരം: കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ ആയുര്‍വേദത്തിന്റെ പാരമ്പര്യം: തിളക്കമുള്ള ചര്‍മത്തിനും ആരോഗ്യകരമായ മുടിക്കും ബദാം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ആയുര്‍വേദ വിദഗ്ധ ഡോ.മധുമിത കൃഷ്ണന്‍, നടി രജിഷ വിജയന്‍, ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണസ്വാമി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആയുര്‍വേദം പറയുന്നതനുസരിച്ച് ബദാം പോലുള്ള പ്രകൃതിദത്ത വിഭവങ്ങള്‍ ശരീരത്തിന് പോഷണം നല്‍കുകയും രോഗപ്രതിരോധത്തിന് സഹായിക്കുയും ചെയ്യും. ഇത്തരം വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ത്രിഫല ദോഷങ്ങള്‍ ഇല്ലാതാക്കുകയും ശരീരത്തിന് സന്തുലിതാവസ്ഥ നല്‍കുകയും ചെയ്യുമെന്ന് മധുമിത കൃഷ്ണന്‍ പറഞ്ഞു.