കോട്ടയം: എംസാൻഡ് കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലിടിച്ചു തലകീഴായി മറിഞ്ഞു.അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 10.30നു ടിബി റോഡില്‍ കല്യാണ്‍ സില്‍ക്സിനു സമീപമാണ് അപകടമുണ്ടായത്.
ടിബി റോഡിലുടെ വരികയായിരുന്നു ലോറി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് കഴിഞ്ഞുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ടു മുന്നില്‍ പോയ കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലേക്കു ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.