ന്യുഡല്‍ഹി: സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ബിബേക് ദേബ്‌റോയ് (69) അന്തരിച്ചു.പത്മശ്രീ പുരസ്‌കാര ജേതാവായ ബിബേക് പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിന്‍റെ (ജി.പി.ഇ) ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗില്‍ അംഗമായിരുന്നു. ബിബേക് ദേബ്‌റോയിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഡോ. ബിബേക് ദേബ്‌റോയിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു വിശിഷ്ട സാമ്പത്തിക ശാസ്ത്രജ്ഞനും മികച്ച എഴുത്തുകാരനും അതുപോലെ തന്നെ മികച്ച അക്കാദമിക് വിദഗ്ധനുമായിരുന്നു. സാമ്പത്തിക വിഷയങ്ങളിലെ നയപരമായ മാർഗനിർദേശത്തിനും ഇന്ത്യയുടെ വികസനത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ക്കും അദ്ദേഹം പ്രശംസിക്കപ്പെടുമെന്ന്’- കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.