തിരുവനന്തപുരം :- വാടകയുടെ ജി എസ് ടി വ്യാപാരികൾക്ക് ചുമത്തുന്നത് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു ഭാരതീയ വ്യാപാരി വ്യവസായി സംഘം നേതാക്കൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 18%ആണ് ജി എസ് ടി ചുമത്തുന്നത്. ഇത് വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാകും എന്ന് അവർ അറിയിച്ചു. ചെറുകിട വ്യാ പാരി വ്യവസായ മേഖല യെ സംരക്ഷിക്കുക, ഗവണിംഗ് ബോഡിക്കു പുറമെ ഒരു കമ്മിറ്റി രൂപീകരിച്ചു വ്യാപാരികളുടെ പ്രതിനിധികളെ നിയമിക്കുക, വ്യാപാരിവ്യവസായികൾക്ക് പങ്കാളിത്ത പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് അജിത് കർത്താ, സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് എസ് തുടങ്ങിയവർ അറിയിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിൽ നിന്നുള്ള എം പി മാർക്കും, കേന്ദ്രമന്ത്രി മാർക്കും, ഭീമ ഹർജി സമർപ്പിക്കുംശനിയാഴ്ച സെക്രട്ടറിയേറ്റിനു മുന്നിലും, മറ്റിടങ്ങളിൽ ജില്ലാ ആ സ്ഥാനങ്ങളിലും പ്രതിഷേധ ധർണ്ണ നടത്തും.