തിരുവനന്തപുരം :- ഉടൻ പുറത്തിറങ്ങുന്ന ദേവകി എന്ന ഹൃസ്വ ചിത്രം സിനിമ മേഖലയിലും, പ്രേക്ഷകർ ക്കിടയിലും മറ്റൊരു “പ്രഹേളിക “സൃഷ്ടിക്കും. അമ്മമാരെ തെരുവിൽ നടതള്ളുന്ന ഈ വർത്തമാന കാലത്തോട് ചില ചോദ്യങ്ങൾ ചോദിക്കുക ആണ് “ദേവകി “എന്ന ഹ്രസ്വ ചിത്രത്തിലൂടെ.മാതാവിനെ ദൈവ തുല്യം ആദരിക്കുന്ന ഈ ലോകത്തിൽ ഇന്ന് അവർക്കു എന്ത് സംഭവിക്കുന്നു എന്നുള്ളതും, ലഹരിക്ക് അടിമ പെടുന്ന കൗമാരങ്ങളോട് സമൂഹം പുലർത്തേണ്ട ജാഗ്രത എന്താണെന്നു ഈ ചിത്രം ഏവരെയും ഓർമ്മപ്പെടുത്തുന്നു. ചിത്രത്തിന്റെ നിർമാതാവ് വയനാട് എക്സ്പോർട്ട് എം ഡി ഷാജി പുളി മൂട്ടിൽ ആണ്. എഴുത്ത് കാരിയും, സാമൂഹ്യ പ്രവർത്തകയും ആയ മഞ്ജു ഇലന്തൂർ, കഥ സംവിധാനം, ക്യാമറ, അമ്പിളി ശിവരാമൻ, എഡിറ്റിങ് ആനന്ദ ബോധ്, നിജോ കുറ്റി ക്കാട്, മേക്കപ്പ് കണ്ണൻ കലഞ്ഞൂർ, ബാക്ക് ഗ്രൗണ്ട് സ്കോർ നിഖിൽ സാൻ. ഗാനങ്ങൾ രചിച്ചിരിക്കുന്നത് മഞ്ജു ഇലന്തൂർ, കൈതപ്രം സംഗീതം, ആലാപനം ജി. വേണുഗോപാൽ ആണ്. എം ആർ ഗോപകുമാർ, നീനാ കുറുപ്പ്, എന്നിവരാണ് ദേവകിയിലെ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.സി ഡി യുടെ പ്രകാശനം ചടങ്ങിൽ നടന്നു.