നാഷണൽ, നവംബർ 25, 2024: സുഖം, സൗകര്യം, കസ്റ്റമർ സംതൃപ്‍തി എന്നിവക്ക് പുതിയ മാനദണ്ഡം നിർണയിച്ചുകൊണ്ട്, സവിശേഷമായ സേവനത്തിന്‍റെ കേന്ദ്രഭാഗത്ത് യാത്രക്കാരെ പ്രതിഷ്‍ഠിക്കുന്ന അനവധി ഇൻഡസ്ട്രി-ഫസ്റ്റ് ഓഫറിംഗുകൾ മുഖേന ഇന്ത്യയിലെ അതിവേഗം വളരുന്ന എയർലൈനായ അകാസ എയർ ഏവിയേഷൻ മേഖലയിലാകെ പരിവർത്തനം വരുത്തുകയാണ്. ആധുനിക കാലഘട്ടത്തിൽ യാത്ര ചെയ്യുക എന്നതിന്‍റെ സാരാംശം സംബന്ധിച്ച മികവുറ്റ ഒരു പുതിയ കാഴ്‌ച്ചപ്പാടോടെ, ഏവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സേവന മികവിനുള്ള പ്രതിബദ്ധത മുന്നോട്ടു നയിക്കുന്ന, സ്വാദിഷ്‍ടമായ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് മുതൽ പെറ്റ്-ഫ്രണ്ട്‍ലി ട്രാവൽ വരെയുള്ള അനവധി പരിഷ്ക്കാരങ്ങളാണ് അകാസ എയറിന് ഉള്ളത്.