നെടുമങ്ങാട്: എകെജി സെന്‍ററിലെ മുൻ ജീവനക്കാരനെ വീടിനു മുന്നിലെ സിറ്റ്‌ഔട്ടിന് പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നെടുമങ്ങാട് പുലിപ്പാറ അഭിലാഷ് ഭവനില്‍ സാബു (67)നെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.എകെജി സെന്‍ററിലെ ജീവനക്കാരനായിരുന്ന സാബുവിനെ നാല് മാസം മുമ്ബ് പിരിച്ച് വിട്ടത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.