സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൊച്ചി കാക്കനാട് കൈരളി നഗര്‍ സ്വദേശിയായ പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു.ശമ്പളം മുടങ്ങിയത് മൂലം ഉണ്ണി ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പതിനൊന്ന് മാസമായി ശമ്പളം മുടങ്ങിയിരുന്നു. ഇതില്‍ ഉണ്ണി ഏറെ വിഷമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.