പാലക്കാട്: റോഡ് മുറിച്ചുകടക്കവേ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ഒന്നാംക്ലാസുകാരി മരിച്ചു. ആലത്തൂർ എരിമയൂർ ചുള്ളിമട കൃഷ്ണദാസിന്‍റെയും രജിതയുടേയും ഏക മകള്‍ തൃതീയ (ആറ്) ആണ് മരിച്ചത്.എരിമയൂർ സെന്‍റ് തോമസ് മിഷൻ എല്‍.പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.ഇന്നലെ വൈകീട്ട് നാലു മണിക്കായിരുന്നു അപകടം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ തൃതീയ ബസില്‍ നിന്നിറങ്ങി മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇതേ ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം ആലത്തൂരും പാലക്കാടും പിന്നീട് കോയമ്ബത്തൂരിലെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12ഓടെ മരിക്കുകയായിരുന്നു.