തിരുവനന്തപുരം :- ഭാഗവതസപ്താഹം പോലുള്ളവ ശ്രവിക്കുന്നത് മനുഷ്യ മനസ്സുകളിൽ തിന്മകൾ അകറ്റിഈശ്വര ചൈതന്യം നിറക്കാൻ കാരണം ആകുമെന്ന് അയ്യപ്പ സേവ സംഘം ആദ്യക്ഷനും, എൻ എസ് എസ് വൈസ് പ്രസിഡന്റുമായ സംഗീത് കുമാർ ഓർമിപ്പിച്ചു. വലിയശാല കാന്താള്ളൂർ മഹാദേവ ക്ഷേത്രത്തിലെ നൂറ്റി പതിനൊന്നാമത് ശ്രീ മദ് ഭാഗവതസപ്താഹയജ്നത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യന് ഈശ്വര ഭക്തിയുടെ ആവശ്യം വളരെആവശ്യം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാന്തള്ളൂർ മഹാ ദേവ ഭാഗവതസഭ ട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദന്റെ ആദ്യക്ഷത യിൽ നടന്ന ചടങ്ങിൽ സംഗീത് കുമാർ ഭദ്ര ദീപം തെളിയിച്ചു ഭഗവതസപ്താഹം ഉദ്ഘാടനം ചെയ്തു. സപ്താഹം സംഘടക സാമിതി മുഖ്യ സംയോജകൻ പി മാധവൻ പിള്ള സ്വാഗതം ആശംസിച്ചു. ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. രാമമൂർത്തി, വലിയശാല ക്ഷേത്രം സുബ് ഗ്രൂപ്പ് ഓഫീസർ അരുൺ എസ്, കെ എൻ ആർ ഡബ്ല്യൂ എ സെക്രട്ടറി സന്തോഷ് കുമാർ, ജി എൻ ആർ എ സെക്രട്ടറി കെ ശിവൻകുട്ടി, പൂജപ്പുര കൃഷ്ണൻ നായർ, സ്വാമി ഹരിഹരാ നന്ദ സരസ്വതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് മോഹൻകുമാർ കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. വൈകുന്നേരം വലിയശാല ഗ്രാമം ഗണപതി ക്ഷേത്രം സന്നിധിയിൽ നിന്ന് ദേവകി നന്ദന ജ്ഞാന ജ്യോതി, പാദക പ്രയാണഘോഷ യാത്രയും ഉണ്ടായിരുന്നു