മുംബൈ: കുർളയില്‍ നിരവധി വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 16 പേർക്ക് പരിക്കേറ്റു.സർക്കാർ ബസ് ആണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരെ സിയോണ്‍, കുർള ഭാഭ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുർള സ്റ്റേഷനില്‍ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്ന സർക്കാർ ബസ് വ്യാഴാഴ്ച രാത്രി 9.50ഓടെയാണ് അപകടത്തില്‍പ്പെട്ടത്.
ബസ് ചില കാല്‍നടയാത്രക്കാരെയും വാഹനങ്ങളെയും ഇടിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.