ത്യശൂര്‍: തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓണ്‍ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു.പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓണ്‍ ചെയ്തപ്പോള്‍ ടാങ്കില്‍ നിന്ന് ചോർന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കോർപറേഷനിലെ മാലിന്യ സംസ്കരണ പ്ലാൻ്റില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കൊട്ടേക്കാട് പള്ളിയ്ക്കു മുമ്പില്‍ ഇന്നലെ ഒൻപതോടെയായിരുന്നു അപകടം. ബൈക്ക് പൂർണമായും കത്തി നശിച്ചിരുന്നു. കൊട്ടേക്കാട് പള്ളിക്ക് സമീപത്താണ് സംഭവം ഉണ്ടായത്. ബൈക്ക് പൂർണമായും കത്തി നശിച്ചു. തീ പിടിത്തത്തില്‍ യാത്രക്കാരന് പരിക്കേറ്റു. ബൈക്ക് യാത്രികനായ പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.