എസ്പി മെഡിഫോർട്ടിൽ ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ട് ആശുപത്രി സ്ഥാപകൻ എസ്.പൊട്ടിവേലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ഡിസംബറിൽ പ്രത്യേക ഹൃദയ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നൂതനമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിസംബർ 31 വരെയാണ് ക്യാമ്പ്.

ഇന്ത്യയിൽ ആദ്യമായി എത്തിയിട്ടുള്ള ജി ഇ ആലിയ 3 ഡി ഇൻ്റലിജൻ്റ് കാത്‌ലാബ് ക്യാമ്പിൽ അവതരിപ്പിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് കുറഞ്ഞ നിരക്കിൽ കൊറോണറി ആൻജിയോഗ്രാം (സിഎജി) പാക്കേജ് പ്രയോജനപ്പെടുത്താം. വിവിധ ഹൃദയാരോഗ്യ ചെക്ക്-അപ്പ് പാക്കേജുകളും ക്യാമ്പിന്റെ ഭാഗമായി ലഭിക്കും

സീനിയർ കൺസൾട്ടൻ്റുമാരായ ഡോ. ഷിഫാസ് ബാബു, ഡോ. കെ.വേണുഗോപാൽ, കൺസൾട്ടൻ്റ് ഡോ. പ്രവീൺ ജി.എൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 0471-3100100 എന്ന നമ്പറിൽ ബന്ധപ്പെടുക.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *