ശബരിമല : സന്നിധാനത്ത് ഫ്ലൈ ഓവറില്‍ നിന്നും ചാടിയ തീർത്ഥാടകന് ഗുരുതര പരിക്ക്. കർണാടക കനകപുര രാമ നഗർ സ്വദേശി കുമാർ ( 40) ആണ് പരിക്കേറ്റത്.സന്നിധാനത്ത് നിന്നും മാളികപ്പുറത്തേക്ക് പോകുന്ന ഫ്ലൈ ഓവറില്‍ നിന്നും ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.
ശരീരത്തില്‍ ആകമാനം ഗുരുതര പരിക്കേറ്റ നിലയില്‍ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.