ബംഗളൂരു: കാട്ടാനയാക്രമണത്തില്‍ വയോധികൻ മരിച്ചു. കാലടി സ്വദേശി കെ. ഏലിയാസ് (76) ആണ് മരിച്ചത്.കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ ആണ് ദാരുണ സംഭവം ഉണ്ടായത്.മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച് ഏലിയാസ് കാട്ടില്‍ എത്തിയപ്പോളാണ് ആനയുടെ ആക്രമണമുണ്ടായത്.ഏലിയാസിനെ പിന്നില്‍ നിന്നാണ് കാട്ടാന ആക്രമിച്ചതെന്ന് മകന് പറഞ്ഞു. ആന ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.