വിരമിച്ച പോലീസ് സേനഅംഗങ്ങൾക്ക് നൽകുന്ന ചരമോപചാരത്തിൽ പോലും “അവഗണന ” റിട്ടയേർഡ് എസ് ഐ യുടെ ചരമോപ ചാര ചടങ്ങിൽ ബിയൂ ഗിൾ ഇല്ലാതെ പോലീസിന്റെ “പൊറാട്ടു നാടകം “

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- പോലീസ് സേനയിൽ നിന്ന് വിരമിച്ച വർക്ക്‌ നൽകുന്ന ചരമോപചാരത്തിൽ പോലും ബന്ധപ്പെട്ട അധികൃതർ കാട്ടുന്ന അവഗണയിൽ വൻ രോഷം ഉയരുകയാണ്. റിട്ടയർഡ് എസ് ഐ യുടെ ചരമോപചാര ചടങ്ങിൽ പോലീസ് ഉണ്ടായില്ലാ തോക്കും, ബാൻഡും ആയി എത്തിയെങ്കിലും ബിയൂഗിൾ വായിക്കാൻ ആളില്ലാതെ “പൊറാട്ടു നാടകം “നടത്തി ആചാരം വഴിപാടാക്കി മടങ്ങിയത് അവിടെ കൂടിയ വിരമിച്ച സേനാ അഅംഗ ങ്ങളോടുംപെൻഷനേര്സ് യൂണിയനുകളോടും എന്തിനേറെ മരിച്ച പോലീസ് സേന അംഗത്തോടും കാണിച്ച അനാദരവു ആയിട്ടേ കാണാൻ ആകുകയുള്ളു. ഇത്തരം പ്രവണതകൾ ക്കെതിരെ ശക്തമായ രോഷം സർക്കാരിനെതിരെ അലയടിച്ചു ഉയരുകയാണ്.
പോലീസ് സേനയിൽ നിന്ന് വിരമിച്ച റിട്ട : എസ് ഐ നജീബിന്റെ കബർ അടക്കം പത്താം കല്ല് പള്ളിയിൽ നടന്ന അവസരത്തിൽ വിരമിച്ച പോലീസു കാർക്കുള്ള ഫ്യൂണറൽ പരേഡിൽ ബ്യുഗിൽ ഇല്ലാതെയും, വായിക്കാതെയുംചടങ്ങ് പ്രഹസനം ആക്കി അധികൃതർ വലിയുക ആണ് ചെയ്തിരിക്കുന്നത്. ഇത് അന്തരിച്ച റിട്ടയർഡ് പോലീസുകാരന്റെ അന്തിമ ആചാര ചടങ്ങുകളോടുള്ള അവഗണന ആയി മാത്രമേ കാണാൻ കഴിയുകയുള്ളൂ. അവിടെ കൂടിയ പരേതന്റെ സഹ പ്രവർത്തകരും, വിരമിച്ച പോലീസ് സേന അംഗങ്ങൾ അടങ്ങുന്ന പോലീസ് പെൻഷൻ അസോസിയേഷൻ പ്രതി നിധികൾ നടത്തിയ അന്വേഷണ ത്തിൽ ബ്യുഗിൾ വായനക്കാരൻ അവധിയിൽആയതു കൊണ്ടാണ് അതില്ലാതെ പോലീസ് ഈ “വഴിപാട് ” നടത്തി മുങ്ങിയത് എന്നാണ്. ഇത്തരം അനാദരവുകൾ ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചു ഉയരുകയാണ്. കഴിഞ്ഞ പെൻഷനേര്സ് ജില്ലാ സമ്മേളനത്തിൽ വിരമിച്ച പോലീസുകാർക്ക് അവരുടെ കേഡർ നോക്കാതെ ഫ്യുണ റൽ ചടങ്ങുകളിൽ ആചാര വെടിഉൾപ്പെടെ നൽകി അന്തിമ ഉപചാരം അർപ്പിക്കണം എന്നുള്ള അവശ്യമുയർന്നിരുന്നു. ഈ ഗുരുതര പ്രശ്നത്തിനു ഉത്തരവാദികൾ ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം എന്നതിനും ശബ്ദം ഉയർന്നിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *